സംവരണം പാലിച്ചില്ല; ശ്രീചിത്രയിലെ നിയമനം നിര്‍ത്തിവെയ്ക്കണമെന്ന് ദേശീയ പട്ടിക വര്‍ഗ കമ്മീഷന്‍

ഗ്രൂപ്പ് എ നിയമനങ്ങളില്‍ സംവരണം പാലിച്ചില്ലെന്ന പരാതിയെ തുടര്‍ന്നാണ് നടപടി

തിരുവനന്തപുരം ശ്രീചിത്രയിലെ നിയമനം നിര്‍ത്തിവെക്കാന്‍ ദേശീയ പട്ടിക വര്‍ഗ കമ്മീഷന്‍ ഉത്തരവ്. ഗ്രൂപ്പ് എ നിയമനങ്ങളില്‍ സംവരണം പാലിച്ചില്ലെന്ന പരാതിയെ തുടര്‍ന്നാണ് നടപടി.

ഈ മാസം 21, 22 തിയ്യതികളില്‍ നടത്താനിരുന്ന അഭിമുഖം മാറ്റാന്‍ കമ്മീഷന്‍ നിര്‍ദേശിച്ചു. കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയം മുഖേനയാണ് നിര്‍ദേശം നല്‍കിയത്. പട്ടിക വര്‍ഗ കമ്മീഷന്‍ ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന് അയച്ച കത്തിന്റെ പകര്‍പ്പ് മീഡിയവണിന് ലഭിച്ചു.

Exit mobile version