ബസില്‍ വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ടു, ഗൃഹനാഥന് ദാരുണാന്ത്യം

ഇടുക്കി: ഹൃദ്രോഗത്തിനു മരുന്നുവാങ്ങാന്‍ ആശുപത്രിയിലേക്ക് പോകവെ ബസില്‍ വെച്ചുണ്ടായ നെഞ്ചുവേദനയെ തുടര്‍ന്ന് ഗൃഹനാഥന്‍ മരിച്ചു. കുഞ്ചിത്തണ്ണി മുട്ടുകാട് പറമ്പേല്‍ മധു (55) ആണ് മരിച്ചത്. കോതമംഗലത്തെ ആശുപത്രിയിലേക്കു ചികിത്സക്കായി പോകുമ്പോഴാണ് സംഭവം.

ബസില്‍ വെച്ച് മധുവിന് അസുഖം മൂര്‍ച്ഛിക്കുകയായിരുന്നു. തുടര്‍ന്ന് ബസിലുണ്ടായിരുന്നവര്‍ ഇയാളെ ഉടനെ തന്നെ കോതമംഗലം ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല്.

ഐ.എന്‍.റ്റി.യു.സി ബൈസണ്‍വാലി മണ്ഡലം സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരുകയായിരുന്നു മധു. കഴിഞ്ഞ 30 വര്‍ഷത്തോളം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ വാര്‍ഡ് പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

Exit mobile version