ഒരു തുള്ളി വെള്ളം കുടിക്കാനോ, ഒന്ന് ഇരിക്കാനോ സാധിക്കുന്നില്ല…! പോലീസുകാരുടെ അവസ്ഥ വളരെ ദയനീയമാണ്; കണ്ണു നനയിച്ച് പോലീസുകാരന്റെ കുറിപ്പ്

രാവിലെ മുതല്‍ അഞ്ചു മണിക്കൂര്‍ വെള്ളം കുടിക്കാനോ, ഇരിക്കാനോ സാധിക്കാതെ ബുദ്ധിമുട്ടിയ പോലീസുകാരുടെ അവസ്ഥ ദയനീയമാണെന്നാണ് ഷൈജുമോന്‍ എന്ന പോലീസുകാരന്റെ പോസ്റ്റ്

പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ പ്രതിഷേധം കടുക്കുമ്പോള്‍ വിശ്വാസികള്‍ക്കും നിയമത്തിനും ഇടയില്‍പ്പെട്ട് ബുദ്ധിമുട്ടുന്നത് പാവം പോലീസുകാരാണെന്ന് കാണിച്ച് മുണ്ടക്കയം സ്വദേശിയായ പോലീസുകാരന്‍ ഇട്ട ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍.

രാവിലെ മുതല്‍ അഞ്ചു മണിക്കൂര്‍ വെള്ളം കുടിക്കാനോ, ഇരിക്കാനോ സാധിക്കാതെ ബുദ്ധിമുട്ടിയ പോലീസുകാരുടെ അവസ്ഥ ദയനീയമാണെന്നാണ് ഷൈജുമോന്‍ എന്ന പോലീസുകാരന്റെ പോസ്റ്റ്. ഈ രാഷ്ട്രീയ, കലാപ നാടകത്തില്‍ ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്നത് പോലീസുകാരാണെന്നും ഷൈജുമോന്‍ പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം,

രാവിലെ മുതല്‍ അഞ്ചു മണിക്കൂര്‍ വെള്ളം കുടിക്കാനോ, ഇരിക്കാനോ സാധിക്കാതെ ബുദ്ധിമുട്ടിയ പോലീസുകാരുടെ അവസ്ഥ ദയനീയമാണ്.. ഈ രാഷ്ട്രീയ, കലാപ നാടകത്തില്‍ ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്നതവരാണ്, അയ്യനോട് അടിയുറച്ച ഭക്തിയുണ്ടായിട്ടും നിസ്സഹായതയോടെ നോക്കി നില്‍ക്കേണ്ടി വരുന്നവരും അതിലുണ്ട്.. സ്വാമി ശരണം

Exit mobile version