കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം; കഴിഞ്ഞ വര്‍ഷം നടത്തിയത് റെക്കോര്‍ഡ് സ്വര്‍ണവേട്ട!

47.02 കോടി രൂപ വിലമതിക്കുന്ന അനധികൃത സ്വര്‍ണമാണ് കഴിഞ്ഞവര്‍ഷം എയര്‍ കസ്റ്റംസിന്റെ നേതൃത്വത്തില്‍ പിടിച്ചെടുത്തത്

കോഴിക്കോട്: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ചരിത്രത്തില്‍ ഏറ്റവും വലിയ സ്വര്‍ണവേട്ട നടന്നത് കഴിഞ്ഞവര്‍ഷമാണ്. വിമാന താവളത്തില്‍ നിന്നും 47.02 കോടി രൂപ വിലമതിക്കുന്ന അനധികൃത സ്വര്‍ണമാണ് കഴിഞ്ഞവര്‍ഷം എയര്‍ കസ്റ്റംസിന്റെ നേതൃത്വത്തില്‍ പിടിച്ചെടുത്തത്.

അതിന് പുറമെ വിമാനത്താവളം വഴി സ്വര്‍ണം കടത്താനുള്ള 529 ശ്രമങ്ങളാണ് കസ്റ്റംസ് പരാജയപ്പെടുത്തിയത്. സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ 2018ല്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണം പിടിച്ചതും കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് തന്നെയാണ്. കഴിഞ്ഞ വര്‍ഷം 159 കിലോഗ്രാം സ്വര്‍ണമാണ് പിടിച്ചെടുത്തത്. എന്നാല്‍ 2017 ല്‍ ഇത് വെറും 51 കിലോഗ്രാം മാത്രമായിരുന്നു.

Exit mobile version