ജീവന്‍ പണയം വച്ച് നടത്തിയ രക്ഷാപ്രവര്‍ത്തനത്തെ കേരള സമൂഹം അംഗീകരിച്ചതില്‍ സന്തോഷം; എന്നും രക്ഷകരായി ഒപ്പമുണ്ടാകും; മത്സ്യത്തൊഴിലാളികള്‍

രക്ഷാപ്രവര്‍ത്തനത്തെ കേരള സമൂഹം അംഗീകരിച്ചതില്‍ സന്തോഷമുണ്ടെന്നും അവര്‍ പറഞ്ഞു. എത് സമയത്തും രക്ഷകരായി ഒപ്പമുണ്ടാകുമെന്നും മല്‍സ്യത്തൊഴിലാളികള്‍ കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരം; മനോരമ ന്യൂസ് മേക്കര്‍ പുരസ്‌കാരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് മത്സ്യത്തൊഴിലാളികള്‍. രക്ഷാപ്രവര്‍ത്തനത്തെ കേരള സമൂഹം അംഗീകരിച്ചതില്‍ സന്തോഷമുണ്ടെന്നും അവര്‍ പറഞ്ഞു. എത് സമയത്തും രക്ഷകരായി ഒപ്പമുണ്ടാകുമെന്നും മല്‍സ്യത്തൊഴിലാളികള്‍ കൂട്ടിച്ചേര്‍ത്തു.

പുരസ്‌കാരനേട്ടത്തിന്റ സന്തോഷത്തിലാണ് തീരമെങ്ങും. അഭിപ്രായവോട്ടെടുപ്പിലൂടെ മികച്ച വാര്‍ത്താതാരമായി തിരഞ്ഞെടുത്തവരോട് നന്ദിപറയാന്‍ ഇവര്‍ക്ക് വാക്കുകളില്ല. രക്ഷപെട്ടവരുമായുള്ള അത്മബന്ധം ഇപ്പോഴും ഇവര്‍ കാത്ത് സൂക്ഷിക്കുന്നു. വേളിയില്‍ നിന്ന് മല്‍സ്യത്തൊഴിലാളികള്‍ക്കൊപ്പം രക്ഷാപ്രവര്‍ത്തനത്തിന് പോയ സിഐഎസ്എഫ് ഉദ്യോഗസ്ഥരും സന്തോഷം പങ്കിട്ടു. വിവിധ ജില്ലകളില്‍ നിന്നായി രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട 4500 ഓളം വരുന്ന മല്‍സ്യത്തൊഴിലാളികള്‍ക്ക് അര്‍ഹതപ്പെട്ടതാണ് ഈ ന്യൂസ് മേക്കര്‍ പുരസ്‌കാരം.

Exit mobile version