ശബരിമല തീര്‍ത്ഥാടകരെ ബുദ്ധിമുട്ടിച്ച് പാര്‍ക്കിങ് ക്രമീകരണം

എണ്ണായിരത്തോളം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ കഴിയുന്ന നിലയ്ക്കലില്‍ അധികസ്ഥലം ക്രമീകരിച്ച് കൂടുതല്‍ വാഹനങ്ങള്‍ കടത്തിവിട്ടിരുന്നു

ശബരിമലയില്‍ പതിവ് തീര്‍ത്ഥാടകതിരക്കില്ലാത്ത സാഹചര്യത്തിലും തീര്‍ഥാടകരെ ബുദ്ധിമുട്ടിലാക്കുന്ന് പാര്‍ക്കിങ് ക്രമീകരണം. നിലയ്ക്കല്‍ ബേസ് ക്യാംപിലേക്കും പമ്പയിലേക്കും തീര്‍ഥാടകര്‍ക്ക് എത്തിച്ചേരാന്‍ ഇന്ന് വൈകിട്ട് നാലുമണി മുതല്‍ കെഎസ്ആര്‍ടിസി ബസുകള്‍വഴി മാത്രമെ സാധിക്കുകയെള്ളു.

നാളെ ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ മകരവിളക്ക് പൂര്‍ത്തിയാകും വരെ പമ്പയിലേക്കുള്ള കെഎസ്ആര്‍ടിസി സര്‍വീസ് നിര്‍ത്തിവയ്ക്കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു എണ്ണായിരത്തോളം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ കഴിയുന്ന നിലയ്ക്കലില്‍ അധികസ്ഥലം ക്രമീകരിച്ച് കൂടുതല്‍ വാഹനങ്ങള്‍ കടത്തിവിട്ടിരുന്നു.

Exit mobile version