സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത് വ്യാജം; 72 വര്‍ഷമായി നിവേദ്യം കഴിക്കാന്‍ എത്തുന്ന ‘ബബിയ’ ഇന്നലെയും എത്തി; വന്നത് പൂജാരിയുടെ ഒറ്റ വിളിയില്‍!

ഈ പ്രചരണങ്ങള്‍ തള്ളിയാണ് അധികൃതര്‍ രംഗത്തെത്തിയിരിക്കുന്നത്.

കാസര്‍കോട്: അന്തപുരം തടാക ക്ഷേതം വാര്‍ത്തകളില്‍ ഇടംപിടിച്ച ഒന്നാണ്. അതിന് കാരണം ബബിയ എന്ന നാമത്തില്‍ അറിയപ്പെടുന്ന മുതലയും. 72 വര്‍ഷമായി ഈ ക്ഷേത്രകുളത്തിലെ സഹവാസിയാണ് ബബിയ. ഇപ്പോള്‍ വാര്‍ത്തയില്‍ ഇടംപിടിക്കാന്‍ കാരണം മറ്റൊന്നാണ്. ബബിയ ചത്തുപോയി എന്ന് സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയും ഷെയര്‍ ചെയ്യപ്പെടുകയും ആയിരുന്നു.

ഈ പ്രചരണങ്ങള്‍ തള്ളിയാണ് അധികൃതര്‍ രംഗത്തെത്തിയിരിക്കുന്നത്. 72 വയസുള്ള ‘ബബിയ’ മുതല ഇപ്പോഴും സുഖമായിരിക്കുന്നുവെന്നും ഇവര്‍ പറയുന്നു. ക്ഷേത്ര പൂജാരി ചന്ദ്രപ്രകാശ് നമ്പീശന്‍ നല്‍കിയ നിവേദ്യം ഇന്നലെയും ‘ബബിയ’ ഭക്ഷിച്ചുവെന്നാണ് ലഭിക്കുന്ന വിവരം. ക്ഷേത്രത്തിലെ നിവേദ്യമാണ് ബബിയുടെ ആഹാരം. നിവേദ്യം കൊടുക്കാന്‍ പൂജാരി വിളിച്ചാല്‍ വെള്ളത്തില്‍ നിന്ന് പൊങ്ങിവരും. ഭക്ഷണം കഴിച്ച് തൃപ്തിയോടെ മടങ്ങും. തടാകത്തിലെ മീനുകളെയൊന്നും ദ്രോഹിക്കാറില്ല.

സാധാരണ മുതലകളെപ്പോലുള്ള സ്വഭാവരീതികളും ബബിയയ്ക്കില്ല. തിരുവനന്തപുരം ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ മൂലസ്ഥാനം എന്ന നിലയിലും ഈ ക്ഷേത്രം പ്രസിദ്ധിയാര്‍ജ്ജിച്ചിട്ടുണ്ട്. കാസര്‍കോട്ടു നിന്ന് 16 കിലോമീറ്റര്‍ അകലെ കുമ്പളയ്ക്കു സമീപമാണ് തടാകക്ഷേത്രം.

Exit mobile version