മലപ്പുറം: ഇന്ന് വിവാഹം നടക്കാനിരുന്ന യുവാവിനെ കാണാതായിട്ട് മൂന്ന് ദിവസം. പള്ളിപ്പുറം കുരുന്തല വീട്ടില്‍ വിഷ്ണുജിത്തി(30)നെയാണ് കാണാതായത്.
വിഷ്ണുവിന്റെ വിവാഹം ഇന്ന് നടക്കേണ്ടിയിരുന്നതായിരുന്നു. ഈ മാസം നാലിന് വിവാഹ ആവശ്യത്തിന് പണം സംഘടിപ്പിക്കാനായി പാലക്കാട്ടേക്ക് പോയതായിരുന്നു ജിഷ്ണുവെന്ന് ബന്ധുക്കള്‍ പറയുന്നു.
ഒരു ലക്ഷം രൂപ യുവാവിന്റെ പക്കല്‍ ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പറയുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്. നാട്ടുകാരും സുഹൃത്തുക്കളും യുവാവിനായുള്ള തെരച്ചിലിലാണ്.