തമിഴ്‌നാട് സര്‍ക്കാര്‍ ബസുകള്‍ പമ്പയിലേയ്ക്ക് സര്‍വീസ് തുടങ്ങി; വിയോജിപ്പുമായി ടോമിന്‍ തച്ചങ്കരി

പമ്പവരെ തമിഴ്‌നാട് സര്‍ക്കാര്‍ ബസുകള്‍ക്ക് അനുമതി നല്‍കിയത് കെഎസ്ആര്‍ടിസിയുടെമേലുള്ള കടന്നുകയറ്റമാണെന്ന് അദ്ദേഹം ആരോപിച്ചു.

പത്തനംതിട്ട; തമിഴ്‌നാട് സര്‍ക്കാര്‍ ബസുകള്‍ ശബരിമല തീര്‍ത്ഥാടകരുമായി പമ്പയിലേയ്ക്ക് സര്‍വീസ് നടത്തുന്നതിനെതിരെ കെഎസ്ആര്‍ടിസി എംഡി ടോമിന്‍ തച്ചങ്കരി. പമ്പവരെ തമിഴ്‌നാട് സര്‍ക്കാര്‍ ബസുകള്‍ക്ക് അനുമതി നല്‍കിയത് കെഎസ്ആര്‍ടിസിയുടെമേലുള്ള കടന്നുകയറ്റമാണെന്ന് അദ്ദേഹം ആരോപിച്ചു.

അതേസമയം, കെഎസ്ആര്‍ടിസിയുടെ അഭിപ്രായവ്യത്യാസം സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും ടോമിന്‍ തച്ചങ്കരി വ്യക്തമാക്കി. അതിനിടെ കോടതി അനുമതി ലഭിച്ചതിനെ തുടര്‍ന്ന് ശനിയാഴ്ച വൈകുന്നേരംവരെ പത്ത് തമിഴ്‌നാട് സര്‍ക്കാര്‍ ബസുകള്‍ പമ്പയിലേക്കു സര്‍വീസ് നടത്തി. ഇന്നു രാവിലെയും തമിഴ്നാട് ബസുകള്‍ പമ്പയിലേയ്ക്ക് സര്‍വീസ് നടത്തുന്നുണ്ട്.

കേരളസര്‍ക്കാരും തമിഴ്‌നാട് ബസുകളുമായുള്ള കരാര്‍ നിലയ്ക്കല്‍വരെയേ ഉള്ളൂ. അവര്‍ ഹൈക്കോടതിയില്‍ പോയി ഏതോ മാര്‍ഗത്തില്‍ ഉത്തരവ് വാങ്ങി. ഇത് വരുംവര്‍ഷം ഉണ്ടാകരുതെന്നാണ് കെഎസ്ആര്‍ടിസിയുടെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version