വിദ്യാര്‍ത്ഥിനിയോട് മോശമായി പെരുമാറി; കേരള കലാമണ്ഡലം സംഗീതാധ്യാപകന്‍ അറസ്റ്റില്‍

കലാമണ്ഡലത്തില്‍ എത്തിയ പെണ്‍കുട്ടിയോട് അധ്യാപകന്‍ വളരെ മോശമായി പെരുമാറുകയായരുന്നു.

ചെറുതുരുത്തി: വിദ്യാര്‍ത്ഥിനിയോട് മോശമായി പെരുമാറിയ കേരള കലാമണ്ഡലം സംഗീതാധ്യാപകന്‍ അറസ്റ്റില്‍. തൃശ്ശൂര്‍ ചിയ്യാരം സ്വദേശി രാജീവ് കുമാറാണ് (54) അറസ്റ്റിലായത്. കഴിഞ്ഞ നവംബറിലാണ് കേസിനാസ്പദമായ സംഭവം.

കലാമണ്ഡലത്തില്‍ എത്തിയ പെണ്‍കുട്ടിയോട് അധ്യാപകന്‍ വളരെ മോശമായി പെരുമാറുകയായരുന്നു. ശേഷം വീട്ടില്‍ അറിയിച്ചതോടെ പരാതിയുമായി വീട്ടുകാര്‍ എത്തുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അധ്യാപകന്‍ അറസ്റ്റിലായത്. കലാമണ്ഡലം നടത്തിയ അന്വേഷണത്തില്‍ സംഭവം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അധ്യാപകനെ പുറത്താക്കാന്‍ നടപടിയും എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്.

കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് കലാമണ്ഡലം അധികൃതര്‍ പോലീസിന് കൈമാറി. തുടര്‍ന്ന് പോലീസ് പ്രാഥമികാന്വേഷണം നടത്തി പോക്‌സോ നിയമപ്രകാരം കേസെടുത്തു. ഇതിന്റെ അടിസ്ഥാനത്തില്‍ രാജീവ് കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി.

Exit mobile version