കനത്ത മഴ; നെടുമ്പാശ്ശേരിയില്‍ നിന്ന് ദുബായിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി

ദുബായില്‍ നിന്ന് കൊച്ചിയിലേക്കും വിമാനങ്ങള്‍ സര്‍വ്വീസ് നടത്തുന്നില്ല.

കൊച്ചി: ദുബായിലെ കനത്ത മഴയെ തുടര്‍ന്ന് കൊച്ചിയില്‍ നിന്ന് ദുബായിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി. മൂന്നു വിമാനങ്ങളാണ് റദ്ദാക്കിയത്. ദുബായില്‍ നിന്ന് കൊച്ചിയിലേക്കും വിമാനങ്ങള്‍ സര്‍വ്വീസ് നടത്തുന്നില്ല. കനത്ത മഴയെത്തുടര്‍ന്ന് ദുബായിലെ ടെര്‍മിനലിലുണ്ടായ ചില തടസങ്ങളാണ് ദുബായ് സര്‍വീസുകളെ ബാധിച്ചത്.

അതേസമയം, യുഎഇയില്‍ മഴയുടെ ശക്തി കുറഞ്ഞതായാണ് റിപ്പോര്‍ട്ട്. നിലവില്‍ അല്‍ ഐനില്‍ മാത്രമാണ് റെഡ് അലേര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. മറ്റിടങ്ങളിലുണ്ടായിരുന്ന അലേര്‍ട്ടുകള്‍ പിന്‍വലിക്കുകയായിരുന്നു. നിലവില്‍ അജ്മാന്‍, റാസല്‍ ഖൈമ, ഷാര്‍ജ എന്നിവിടങ്ങളില്‍ നേരിയ മഴയാണുള്ളത്.

Exit mobile version