പാലക്കാട് 7വയസുകാരനെ തെരുവുനായ്ക്കള്‍ കൂട്ടം ചേര്‍ന്ന് ആക്രമിച്ചു, ഗുരുതര പരിക്ക്

കൈയ്യിലും കാലിനും തുടയുടെ മുകള്‍ ഭാഗത്ത് നിന്നുമെല്ലാം മാംസം കടിച്ചെടുത്ത നിലയിലാണുള്ളത്.

പാലക്കാട്: തിരുമിറ്റക്കോട് നെല്ലിക്കാട്ടിരിയില്‍ 7 വയസുകാരനെ തെരുവുനായ്ക്കള്‍ കൂട്ടം ചേര്‍ന്ന് ആക്രമിച്ചു. പെട്ടിക്കട സ്വദേശിയായ കുന്നു പുറത്ത് സക്കീര്‍ ഹുസൈന്റെ മകന്‍ മുഹമ്മദ് ഹിഷാനെയാണ് തെരുവ് നായ്ക്കള്‍ കൂട്ടം ചേര്‍ന്ന് ആക്രമിച്ചത്.

കൈയ്യിലും കാലിനും തുടയുടെ മുകള്‍ ഭാഗത്ത് നിന്നുമെല്ലാം മാംസം കടിച്ചെടുത്ത നിലയിലാണുള്ളത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ അതീവ സുരക്ഷാ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. നിലവില്‍ കുട്ടി ഗുരുതരാവസ്ഥ തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. കുട്ടിയെ നാളെ ഡിസ്ചാര്‍ജ് ചെയ്യുമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

Exit mobile version