ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ അപകടം; ഒരു കുടുംബത്തിലെ 5 പേര്‍ മരിച്ചു

മരിച്ചവര്‍ എല്ലാവരും ഒരു കുടുംബത്തിലുള്ളവരാണ്.

ചെന്നൈ: തമിഴ്‌നാട് മധുരയില്‍ ഉണ്ടായ വാഹനാപകടത്തില്‍ അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം. ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. അപകടത്തില്‍ രണ്ട് പുരുഷന്മാരും രണ്ടു സ്ത്രീകളും 8 വയസ്സുള്ള പെണ്‍കുട്ടിയും ആണ് മരിച്ചത്. മരിച്ചവര്‍ എല്ലാവരും ഒരു കുടുംബത്തിലുള്ളവരാണ്. ഇവര്‍ സഞ്ചരിച്ച കാര്‍ ബൈക്കിലിടിച്ച് മറിഞ്ഞാണ് അപകടം ഉണ്ടായത്.

Exit mobile version