സംസ്ഥാനത്ത് ചൂട് കൂടിയതോടെ കോഴി കര്‍ഷകര്‍ പ്രതിസന്ധിയില്‍; കോഴികള്‍ ചത്തുവീഴുന്നു, വിപണയിൽ ലഭ്യത കുറയുമ്പോൾ വിലയും മുകളിലേക്ക്

വിപണിയില്‍ കോഴിയുടെ ലഭ്യത കുറഞ്ഞതോടെ കോഴി ഇറച്ചിയുടെ വിലയും ഒരു മാസത്തിനിടെ അമ്പത് രൂപയോളം കൂടി.

കോട്ടയം: സംസ്ഥാനത്ത് ചൂട് കൂടിയതോടെ കോഴി കര്‍ഷകരും പ്രതിസന്ധിയില്‍. ചൂട് താങ്ങാനാവാതെ കോഴികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുകയാണ്. വിപണിയില്‍ കോഴിയുടെ ലഭ്യത കുറഞ്ഞതോടെ കോഴി ഇറച്ചിയുടെ വിലയും ഒരു മാസത്തിനിടെ അമ്പത് രൂപയോളം കൂടി.

ALSO READ കുരിശ്ശിലേറ്റപ്പെട്ട തൃശൂരില്‍ ജൂണ്‍ നാലിന് ഉയിര്‍പ്പാണ്: തൃശ്ശൂര്‍ എടുക്കാന്‍ തന്നെയാണ് ഇത്തവണ വന്നിട്ടുള്ളത്; സുരേഷ് ഗോപി

ഇടത്തരം കോഴി കര്‍ഷകരുടെ ഈ പ്രതിസന്ധി സംസ്ഥാനത്തെ വിപണിയില്‍ കോഴിയുടെ ലഭ്യത കുറയാന്‍ ഇടയാക്കിയിട്ടുമുണ്ട്. അതുകൊണ്ട് തന്നെയാണ് ഒരു മാസത്തിനിടയില്‍ കോഴി വില അമ്പത് രൂപയോളം കൂടിയത്. ഇറച്ചിക്കോഴി കിലോയൊന്നിന് 170 രൂപ കടന്നിട്ടുണ്ട് സംസ്ഥാനത്ത് പലയിടത്തും. പക്ഷേ അതിന്റെ പ്രയോജനം കിട്ടുന്നില്ലെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ചൂട് ഇതുപോലെ കൂടിയാല്‍ വരും ദിവസങ്ങളിലും കോഴി കര്‍ഷകരുടെ ദുരവസ്ഥ രൂക്ഷമായേക്കും. അങ്ങിനെ വന്നാല്‍ ഇറച്ചി വില ഇനിയും കൂടുമെന്നും ചുരുക്കം.

Exit mobile version