കോന്നിയില്‍ തൊട്ടില്‍ കഴുത്തില്‍ കുരുങ്ങി അഞ്ച് വയസുകാരി മരിച്ചു

കോന്നി ചെങ്ങറ സ്വദേശികളായ ഹരിദാസ് - നീതു ദമ്പതികളുടെ മകള്‍ ഹൃദ്യ ആണ് മരിച്ചത്.

പത്തനംതിട്ട: കോന്നിയില്‍ തൊട്ടില്‍ കഴുത്തില്‍ കുരുങ്ങി അഞ്ച് വയസുകാരി മരിച്ചു. പത്തനംതിട്ട കോന്നി ചെങ്ങറ സ്വദേശികളായ ഹരിദാസ് – നീതു ദമ്പതികളുടെ മകള്‍ ഹൃദ്യ ആണ് മരിച്ചത്.

വീട്ടിലെ ചെറിയ കുട്ടിക്ക് വേണ്ടി കെട്ടിയിരുന്ന തൊട്ടിലില്‍ കയറിയപ്പോള്‍ ഹൃദ്യയുടെ കഴുത്തില്‍ കുരുങ്ങിയാണ് അപകടമുണ്ടായത്. വീട്ടില്‍ ആരും ഇല്ലാത്ത സമയത്ത് ആയിരുന്നു അപകടം നടന്നത്.

Exit mobile version