പത്തനംതിട്ടയില്‍ കഞ്ചാവുമായി യുവാവ് പിടിയില്‍

ഇയാളില്‍ നിന്ന് 1.11കിലോഗ്രാം കഞ്ചാവ് കസ്റ്റഡിയിലെടുത്തു.

പത്തനംതിട്ട: പത്തനംതിട്ടയില്‍ കഞ്ചാവുമായി ഒരാള്‍ എക്‌സൈസിന്റെ പിടിയിലായി. കുമ്പഴ സ്വദേശി അനില്‍ കുമാറാണ് പിടിയിലായത്. ഇയാളില്‍ നിന്ന് 1.11കിലോഗ്രാം കഞ്ചാവ് കസ്റ്റഡിയിലെടുത്തു.

പത്തനംതിട്ട റേഞ്ച് ഇന്‍സ്പെക്ടര്‍ ദിലീപ് സിപിയുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. ഉദ്യോഗസ്ഥരായ കെകെ ഗോപകുമാര്‍, പിഒ രാജീവ് കെ, ജി ബിനുരാജ്, സുല്‍ഫിക്കര്‍, അജി എസ് സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മനോജ്, അനൂപ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ ഡ്രൈവര്‍ ഫ്രിജീഷ് എന്നിവരും പ്രതിയെ പിടികൂടി സംഘത്തിലുണ്ടായിരുന്നു.

Exit mobile version