പറവൂരില്‍ മരുമകളെ കഴുത്തറുത്ത് കൊന്ന് ഭര്‍തൃപിതാവ് ജീവനൊടുക്കി

കൊച്ചങ്ങാടിയില്‍ സിനോജിന്റെ ഭാര്യ ഷാനു (34) ആണ് കൊല്ലപ്പെട്ടത്.

കൊച്ചി: പറവൂരില്‍ മരുമകളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭര്‍തൃപിതാവ് ജീവനൊടുക്കി. പറവൂര്‍ ചേന്ദമംഗലത്താണ് ദാരുണ സംഭവം നടന്നത്. കൊച്ചങ്ങാടിയില്‍ സിനോജിന്റെ ഭാര്യ ഷാനു (34) ആണ് കൊല്ലപ്പെട്ടത്. ഭര്‍തൃപിതാവ് സെബാസ്റ്റ്യന്‍ (64) സംഭവ ശേഷം വീടിനുള്ളില്‍ തൂങ്ങി മരിച്ച കണ്ടെത്തി.

ഇന്ന് രാവിലെ 10.30 ഓടെയാണ് സംഭവം നടക്കുന്നത്. കൊലപാതകം നടക്കുന്ന സമയത്ത് ഷാനുവിന്റെ ഭര്‍ത്താവ് ഷിനോജ് വീട്ടിലുണ്ടായിരുന്നില്ല. വെട്ടേറ്റ ഷാനു അടുത്തുള്ള വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. മരിച്ച ഷാനുവും സെബാസ്റ്റ്യനും തമ്മില്‍ വഴക്കിടാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.

ALSO READ ‘കറുപ്പ് താന്‍ എനക്ക് പുടിച്ച കളറ്’: ആര്‍എല്‍വി രാമകൃഷ്ണനെ പിന്തുണച്ച് മന്ത്രി വി ശിവന്‍കുട്ടി

ഇരുവരുടെയും മൃതദേഹം പറവൂരിലെ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Exit mobile version