ജനല്‍ക്കമ്പി വളച്ച് വീടിനകത്ത് കയറി, തലശ്ശേരിയില്‍ വീട്ടമ്മയുടെ കഴുത്തില്‍ കത്തിവച്ച് സ്വര്‍ണവും പണവും കവര്‍ന്നു

പതിനായിരം രൂപയും 4 പവന്‍ സ്വര്‍ണവും മോഷ്ടാവ് കവര്‍ന്നു.

കണ്ണൂര്‍: തലശേരിയില്‍ വീട്ടമ്മയുടെ കഴുത്തില്‍ കത്തി വച്ച് വന്‍ കവര്‍ച്ച. തലശേരി കെടിപി മുക്ക് സ്വദേശി അസ്ഹത്തിന്റെ വീട്ടില്‍ ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് കവര്‍ച്ച നടന്നത്. പതിനായിരം രൂപയും 4 പവന്‍ സ്വര്‍ണവും മോഷ്ടാവ് കവര്‍ന്നു.

ജനല്‍ക്കമ്പി വളച്ചാണ് മോഷ്ടാവ് വീടിനകത്തേക്ക് കടന്നത്. പിന്നീട് ഉറങ്ങിക്കിടന്ന വീട്ടമ്മയെ ഭീഷണിപ്പെടുത്തി സ്വര്‍ണവും പണവും കൈക്കലാക്കുകയായിരുന്നു.

എന്നാല്‍ പ്രതിയെ തിരിച്ചറിഞ്ഞിട്ടില്ല. പ്രദേശത്തെ സിസിടിവികള്‍ പരിശോധിച്ച് ആളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.

Exit mobile version