ആലുവയില്‍ ഇന്നോവ കാറിലെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടു പോയി, അന്വേഷണം

ആലുവ റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് വെച്ച് ഇന്നോവ കാറിലെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടു പോവുകയായിരുന്നു.

കൊച്ചി: ആലുവയില്‍ ഒരു സംഘമാളുകള്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി. ആലുവ റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് വെച്ച് ഇന്നോവ കാറിലെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടു പോവുകയായിരുന്നു.

സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പരിസരങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്. നാല് ദിവസം മുമ്പ് റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയ മറ്റൊരാളെ തട്ടിക്കൊണ്ടു പോയെങ്കിലും ഇയാളെ പിന്നീട് വിട്ടയച്ചിരുന്നു.

ALSO READ കണ്ണൂരില്‍ കടുവ ഇറങ്ങി, അടക്കാത്തോട് വീട്ടുമുറ്റത്തുകൂടി നടക്കുന്ന കടുവയുടെ സിസിടിവി ദൃശ്യം പുറത്ത്; പ്രദേശത്ത് നിരോധനാജ്ഞ

ഇതിന്റെ അന്വേഷണം നടന്നുകൊണ്ടിരിക്കേയാണ് പുതിയ സംഭവം. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി.

Exit mobile version