നാട്ടിലെത്തി മടങ്ങിയത് 20 ദിവസം മുമ്പ്, ജമ്മുവില്‍ മലയാളി സൈനികന്‍ ആത്മഹത്യ ചെയ്തു

പാലക്കാട് പുതുപരിയാരം സ്വദേശി വിപിനെയാണ് ആത്മഹത്യ ചെയ്തത നിലയില്‍ കണ്ടെത്തിയത്

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ മലയാളി സൈനികന്‍ ആത്മഹത്യ ചെയ്തു. പാലക്കാട് പുതുപരിയാരം സ്വദേശി വിപിനെയാണ് ആത്മഹത്യ ചെയ്തത നിലയില്‍ കണ്ടെത്തിയത്. 27 വയസായിരുന്നു.

20 ദിവസം മുമ്പാണ് വിപിന്‍ അവധി കഴിഞ്ഞ് നാട്ടില്‍ നിന്ന് പോയത്. ഈ മാസം 12 ന് രാത്രിയാണ് വിപിനെ ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 8 വര്‍ഷം മുമ്പാണ് വിപിന്‍ ജോലിയ്ക്ക് കയറിയത്. അതേസമയം, മൃതദേഹം വീട്ടിലെത്തിച്ചു.

ALSO READ കേരളാ-തമിഴ്‌നാട് അതിർത്തിയിലും കാട്ടാന ആക്രമണം രൂക്ഷം; ഗൂഡല്ലൂരിൽ യുവാവിന് ദാരുണാന്ത്യം

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 04712552056)

Exit mobile version