പാണ്ടിക്കാട് പോലീസ് സ്റ്റേഷനില്‍ കുഴഞ്ഞുവീണ യുവാവ് മരിച്ച സംഭവം; സ്റ്റേഷനില്‍ പ്രതിഷേധം

സ്ഥലത്തെ കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തിലാണ് പാണ്ടിക്കാട് പോലീസ് സ്റ്റേഷനില്‍ പ്രതിഷേധം നടക്കുന്നത്.

മലപ്പുറം: പോലീസ് ചോദ്യം ചെയ്യാനായി വിളിപ്പിച്ച യുവാവ് പോലീസ് സ്റ്റേഷനില്‍ കുഴഞ്ഞുവീഴുകയും തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചതിന് പിന്നാലെ മരിക്കുകയും ചെയ്ത സംഭവത്തില്‍ പാണ്ടിക്കാട് പോലീസ് സ്റ്റേഷന് മുമ്പില്‍ വന്‍ പ്രതിഷേധം. സ്ഥലത്തെ കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തിലാണ് പാണ്ടിക്കാട് പോലീസ് സ്റ്റേഷനില്‍ പ്രതിഷേധം നടക്കുന്നത്.

പന്തല്ലൂര്‍ കടമ്പോട് സ്വദേശി മൊയ്തീന്‍ കുട്ടിയാണ് മരിച്ചത്. ഇദ്ദേഹത്തെ ചോദ്യം ചെയ്യാനായി പോലീസ് സ്റ്റേഷനില്‍ വിളിപ്പിച്ചിരുന്നു. അവിടെ വച്ച് കുഴഞ്ഞുവീണതോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്നാണ് പോലീസ് പറയുന്നത്.

ALSO READ കപ്പല്‍ മുങ്ങാന്‍ ആയതോടെയാണ് ബിജെപി പൂട്ടി വച്ചിരുന്ന സിഎഎ പുറത്തെടുത്തത്; എംകെ സ്റ്റാലിന്‍

എന്നാല്‍ സ്റ്റേഷനില്‍ വച്ച് മൊയ്തീന്‍ കുട്ടിക്ക് പോലീസ് മര്‍ദ്ദനമേറ്റിട്ടുണ്ട് എന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. ബന്ധുക്കളുടെ ആരോപണം വന്നതോടെ വിഷയം വലിയ രീതിയില്‍ ചര്‍ച്ചയായി. സംഭവത്തില്‍ അന്വേഷണമുണ്ടാകണമെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍ ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന് അവശ്യപ്പെട്ട് പാണ്ടിക്കാട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം.

Exit mobile version