നിയന്ത്രണം വിട്ട ലോറി വീടിന്റെ അടുക്കളയിലേക്ക് ഇടിച്ചുകയറി, വന്‍ അപകടം ഒഴിവായത് തലനാരിഴ്ക്ക്

വീട്ടുകാര്‍ കിടന്നുറങ്ങുന്ന സമയമായിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി.

പാലക്കാട്: പാലക്കാട് തച്ചമ്പാറയില്‍ നിയന്ത്രണം വിട്ട ലോറി വീടിന്റെ അടുക്കളയിലേക്ക് ഇടിച്ചുകയറി അപകടം. കോഴിക്കോട് – പാലക്കാട് ദേശീയപാതയോട് ചേര്‍ന്നാണ് സംഭവം. വീട്ടുകാര്‍ കിടന്നുറങ്ങുന്ന സമയമായിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി.

തച്ചമ്പാറ മുള്ളത്തുപാറയില്‍ കാപ്പുമുഖത്ത് മുഹമ്മദ് റിയാസിന്റെ വാടക വീടിലേക്കാണ് ലോറി പാഞ്ഞ് കയറിയത്. ഇടിയുടെ ആഘാതത്തില്‍ അടുക്കള പൂര്‍ണ്ണമായും തകര്‍ന്നു.

കോയമ്പത്തൂരില്‍ നിന്നും കോഴിക്കോട്ടേക്ക് കമ്പി ലോഡുമായി പോകുകയായിരുന്ന ലോറിയാണ് നിയന്ത്രണം നഷ്ടപ്പെട്ട് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട് ലോറി വീട്ടിലേക്ക് പാഞ്ഞു കയറുകായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
ALSO READ പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച യുവാവ് കുഴഞ്ഞു വീണ് മരിച്ചു, സംഭവം പാണ്ടിക്കാട്

മലപ്പുറം അരീക്കോട് സ്വദേശി ശ്രീജേഷിന്റെ ഉടമസ്ഥതയിലുള്ള ലോറിയാണ് അപകടത്തില്‍ പെട്ടത്. തച്ചമ്പാറ മുള്ളത്തുപാറയില്‍ അപകടത്തില്‍ പെട്ടത്.

Exit mobile version