കുടുംബവഴക്ക്, പാലക്കാട് ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് ജീവനൊടുക്കി

പരിക്കേറ്റ ഭാര്യ കവിതയെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

പാലക്കാട്: കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് വിഷം കഴിച്ച് മരിച്ചു. മുതലമട സ്വദേശിയായ സുരേഷാണ് ഭാര്യയെ വെട്ടിയശേഷം ജീവനൊടുക്കിയത്. പരിക്കേറ്റ ഭാര്യ കവിതയെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ വൈകാട്ടോടെയാണ് സംഭവം നടന്നത്. കുടുംബ വഴക്കിനെ തുടര്‍ന്ന് സുരേഷ് കവിതയെ കൊടുവാള്‍ കൊണ്ട് വെട്ടുകയായിരുന്നുവെന്നാണ് വിവരം. ഭാര്യ വെട്ടേറ്റ് വീണതിന് പിന്നാലെ വിഷം കഴിച്ച സുരേഷിനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിച്ചു. സംഭവത്തില്‍ കൊല്ലംകോട് പോലീസ് കേസെടുത്തു.

Exit mobile version