മാസപ്പിറവി കണ്ടു; കേരളത്തില്‍ നാളെ റമസാന്‍ വ്രതാരംഭം

കേരളത്തില്‍ നാളെ റംസാന്‍ വ്രതാരംഭം

കോഴിക്കോട്: പൊന്നാനിയിലും കോഴിക്കോട് കാപ്പാടും മാസപ്പിറവി ദൃശ്യമായതിനാല്‍ കേരളത്തില്‍ റമസാന്‍ വ്രതത്തിന് നാളെ തുടക്കം. നാളെ റമദാന്‍ ഒന്നായിരിക്കുമെന്ന് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി കോഴിക്കോട് ഖാദി അറിയിച്ചു.

മാസപ്പിറവി ദൃശ്യമായതോടെ ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് മുതല്‍ റമദാന്‍ വ്രതം ആരംഭിച്ചിരിക്കുകയാണ്. സൗദി അറേബ്യ, യുഎഇ, ഖത്തര്‍, ബഹ്റൈന്‍, കുവൈത്ത് എന്നിവിടങ്ങളിലാണ് ഇന്ന് വ്രതം ആരംഭിച്ചത്.

Exit mobile version