പത്തനംതിട്ടയില്‍ കനത്ത മഴ, വീടിന് മുകളിലേക്ക് പാറക്കല്ല് ഇടിഞ്ഞു വീണ് വീട്ടമ്മക്ക് ദാരുണാന്ത്യം

പത്തനംതിട്ടയുടെ പലഭാഗങ്ങളിലും ശക്തമായ മഴയാണ് ലഭിക്കുന്നത്.

പത്തനംതിട്ട: കനത്ത മഴയില്‍ വീടിന് മുകളില്‍ പാറക്കല്ല് ഇടിഞ്ഞ് വീണ് വീട്ടമ്മ മരിച്ചു. പത്തനംതിട്ട ആങ്ങമൂഴി സ്വദേശിനി പത്മകുമാരിയാണ് മരിച്ചത്. കനത്ത മഴയെ തുടര്‍ന്ന്് പാറക്കല്ല് വീടിന് മുകളിലേക്ക് വീഴുകയായിരുന്നു.

പത്തനംതിട്ടയുടെ പലഭാഗങ്ങളിലും ശക്തമായ മഴയാണ് ലഭിക്കുന്നത്. കേരളത്തില്‍ പത്തനംതിട്ടയെ കൂടാതെ തിരുവനന്തപുരം, കൊല്ലം ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Exit mobile version