കോട്ടയത്ത് അമ്മയും കുഞ്ഞും ട്രെയിനിടിച്ച് മരിച്ച നിലയില്‍; ഇടിച്ചത് ശബരി എക്സ്പ്രസ്, ദാരുണം

ഇതര സംസ്ഥാനക്കാരായ സ്ത്രീയും അഞ്ച് വയസുള്ള കുഞ്ഞുമാണ് മരിച്ചതെന്നാണ് വിവരം

തിരുവനന്തപുരം: കോട്ടയം അടിച്ചിറയില്‍ ട്രെയിന്‍ ഇടിച്ച് അമ്മയ്ക്കും, കുഞ്ഞിനും ദാരുണാന്ത്യം. കോട്ടയം അടിച്ചിറ 101 കവലക്ക് സമീപം റെയില്‍വേ മേല്‍ പാളത്തില്‍ രാവിലെ 10.45 ഓടെയായിരുന്നു സംഭവം.

ഇതര സംസ്ഥാനക്കാരായ സ്ത്രീയും അഞ്ച് വയസുള്ള കുഞ്ഞുമാണ് മരിച്ചതെന്നാണ് വിവരം. അതേസമയം, ഇവരുടെ പേരോ മറ്റ് വിവരങ്ങളോ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.

തിരുവനന്തപുരം ഹൈദരാബാദ് ശബരി എക്‌സ്പ്രസാണ് ഇരുവരെയും ഇടിച്ചതെന്നാണ് സൂചന. സംഭവത്തെ തുടര്‍ന്ന് അരമണിക്കൂറോളം പാതയില്‍ ഗതാഗതം നിയന്ത്രിച്ചു. തുടര്‍ന്ന് മൃതദേഹങ്ങള്‍ പാളത്തില്‍ നിന്ന് നീക്കി. ഇരുവരുടേയും മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്.

Exit mobile version