ആസിഡ് ആക്രമണം; പ്രതി അഭിന്‍ എംബിഎ വിദ്യാര്‍ത്ഥി, പെണ്‍കുട്ടി പ്രണയം നിരസിച്ചതോടെ പക കൂടി, ഇരകളായി കൂട്ടുകാരികളും!

പെണ്‍കുട്ടികളില്‍ ഒരാള്‍ പ്രണയം നിരസിച്ചതാണ് വൈരാഗ്യത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.

മംഗളുരു: മംഗളുരുവില്‍ കേളേജ് വിദ്യാര്‍ഥിനികള്‍ക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ സംഭവത്തില്‍ അറസ്റ്റിലായ അഭിന്‍ മലയാളിയായ എംബിഎ വിദ്യാര്‍ത്ഥി. നിലമ്പൂര്‍ സ്വദേശിയായ അഭിന്‍ കേരളത്തിലെ ഒരു കോളേജിലെ എംബിഎ വിദ്യാര്‍ത്ഥിയാണെന്നാണ് വിവരം. ആക്രമിക്കപ്പെട്ടവരില്‍ ഒരു പെണ്‍കുട്ടി മലയാളിയാണ്. പെണ്‍കുട്ടികളില്‍ ഒരാള്‍ പ്രണയം നിരസിച്ചതാണ് വൈരാഗ്യത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.

പരീക്ഷക്കെത്തിയ മൂന്ന് പെണ്‍കുട്ടികളാണ് ഇന്ന് ആസിഡ് ആക്രമണത്തിന് ഇരയായത്. മാസ്‌ക് ധരിച്ചെത്തിയ അഭിന്‍ പെണ്‍കുട്ടികളില്‍ ഒരാളെ ലക്ഷ്യമിട്ട് എത്തുകയും മുഖത്ത് ആസിഡ് ഒഴിക്കുകയുമായിരുന്നു. അപ്രതീക്ഷിതമായി ഒരു യുവാവ് പെണ്‍കുട്ടിക്ക് നേരെ ആസിഡ് ഒഴിച്ചപ്പോള്‍ അക്രമിയെ തടയാന്‍ ശ്രമിക്കവെയാണ് മറ്റ് രണ്ട് പെണ്‍കുട്ടികളുടെ മുഖത്തും ആസിഡ് വീണത്. ഇതിലൊരാളുടെ മുഖത്ത് സാരമായി പൊള്ളലേറ്റു.

ദക്ഷിണ കന്നടയിലെ കടബ സര്‍ക്കാര്‍ പിയുസി കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനികളാണ് ആക്രമിക്കപ്പെട്ടത്. കോളേജ് വരാന്തയില്‍ കര്‍ണാടക ബോര്‍ഡ് പ്രീ യൂണിവേഴ്‌സിറ്റി പരീക്ഷയ്ക്ക് മുന്‍പായുള്ള തയ്യാറെടുപ്പിലായിരുന്നു മൂന്ന് പെണ്‍കുട്ടികള്‍. അപ്പോഴാണ് മാസ്‌കും തൊപ്പിയും ധരിച്ച് ബൈക്കിലെത്തിയ യുവാവ് പെണ്‍കുട്ടികള്‍ക്ക് നേരെ ആസിഡ് ഒഴിച്ചത്.

ALSO READ ചാലക്കുടിയില്‍ പാര്‍ക്ക് ചെയ്ത കാറിന് തീ പിടിച്ചു

അതേസമയം, രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ കേളേജ് അധികൃതര്‍ പിടിച്ച് പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. മുഖത്ത് പൊള്ളലേറ്റ പെണ്‍കുട്ടികളെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റി. കഡബ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ചികിത്സയിലാണ് പെണ്‍കുട്ടികള്‍.

Exit mobile version