മകരവിളക്ക് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ നിരീക്ഷണസമിതി ഇന്ന് ശബരിമലയിലേക്ക്

ഹൈക്കോടതി നിയോഗിച്ച മൂന്നംഗ സമിതിയാണ് ഇന്ന് നിലക്കലില്‍ എത്തുന്നത്. അതേസമയം, വരും മണിക്കൂറുകളില്‍ തിരക്ക് കൂടുമെന്ന പ്രതീക്ഷയിലാണ് ദേവസ്വം ബോര്‍ഡ്.

പത്തനംതിട്ട: ശബരിമലയില്‍ മകരവിളക്കിന് മുന്നോടിയായി ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ഹൈക്കോടതി നിരീക്ഷണസമിതി ഇന്ന് ശബരിമലയിലേക്ക്. ഹൈക്കോടതി നിയോഗിച്ച മൂന്നംഗ സമിതിയാണ് ഇന്ന് നിലക്കലില്‍ എത്തുന്നത്. അതേസമയം, വരും മണിക്കൂറുകളില്‍ തിരക്ക് കൂടുമെന്ന പ്രതീക്ഷയിലാണ് ദേവസ്വം ബോര്‍ഡ്.

ശബരിമല തിരുവാഭരണ ഘോഷയാത്രയ്ക്ക് സായുധ പോലീസ് സുരക്ഷ ഒരുക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ തിരുവാഭരണ ഘോഷയാത്രയ്ക്ക് സുരക്ഷ വേണമെന്നാവശ്യപ്പെട്ട് പന്തളം കൊട്ടാരം മാനേജ്‌മെന്റ് കമ്മിറ്റി നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ സത്യവാങ്മൂലം.

തിരുവാഭരണ സംഘത്തെ അനുഗമിക്കുന്ന പന്തളം കൊട്ടാരം പ്രതിനിധിയ്ക്കും സുരക്ഷയുണ്ടാകുമെന്നും ഇതിനായി ഡിവൈസ്പിമാരടങ്ങുന്ന ഉദ്യോഗസ്ഥരെ നിശ്ചയിച്ചതായും ഹൈക്കോടതിയെ അറിയിച്ചു.

ഘോഷയാത്രയെ പ്രത്യേക പരിശീലനം ലഭിച്ച 150 പേര്‍ അനുഗമിക്കുമെന്ന് ദേവസ്വം ബോര്‍ഡും കോടതിയെ അറിയിച്ചു.

Exit mobile version