ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരെ ‘കാലനെ’ ഗ്രൗണ്ടിലിറക്കി പ്രതിഷേധിച്ചു, സംഭവം തൃശ്ശൂരില്‍

തൃശൂരിലെ ഡ്രൈവിംഗ് സ്കൂൾ ഉടമകളാണ് പ്രതിഷേധം സംഘിപ്പിച്ചത്

തൃശൂര്‍: പരിഷ്‌കരിച്ച ഡ്രൈവിംഗ് ടെസ്റ്റിനെതിരെ തൃശൂരിലെ ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകള്‍ രംഗത്ത്. ‘കാലനെ’ ഇറക്കിയാണ് ഇവര്‍ പ്രതിഷേധം സംഘിപ്പിച്ചത്. ഡ്രൈവിംഗ് പരിശീലന ഗ്രൗണ്ടിലെത്തിയ ‘കാലന്‍’ ഇരുചക്ര വാഹനത്തില്‍ എട്ട് എടുത്തു. എ80 സ്‌കൂട്ടര്‍ കയറില്‍ കെട്ടിവലിച്ചു. ശേഷം ‘കാലന്‍’ 15 വര്‍ഷം പഴക്കമുള്ള കാറിന് മുകളില്‍ കയറിയിരുന്നു.

കാലനെയും കാറിനെയും ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകള്‍ കയര്‍ കൊണ്ട് കെട്ടി വലിച്ചുകൊണ്ടുപോയി. ഒപ്പം കാറിലൊരു റീത്തും വെച്ചു. പുതിയ ഡ്രൈവിങ് ടെസ്റ്റ് രീതി തങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകള്‍ പറയുന്നു.

ALSO READ ‘ഇതാണ് ക്ലൈമാക്സ്’: മഞ്ഞുമ്മല്‍ ബോയ്‌സിനെ നേരില്‍ അഭിനന്ദിച്ച് കമല്‍ഹാസന്‍

ഡ്രൈവിങ് പഠിക്കാന്‍ എത്തിയവരും പ്രതിഷേധത്തിനൊപ്പം ചേര്‍ന്നു. കാലനായത് പെപ്പിന്‍ ഡ്രൈവിംഗ് സ്‌കൂള്‍ ഉടമ പെപ്പിന്‍ ജോര്‍ജാണ്. ലേണേഴ്‌സ് ഡ്രൈവിംഗ് സ്‌കൂള്‍ ഓണര്‍ ഷിജു മാട്ടില്‍, സാരഥി ഡ്രൈവിംഗ് സ്‌കൂള്‍ ഓണര്‍ വിഷ്ണു നാരായണന്‍, ആദിത്യ ഡ്രൈവിംഗ് സ്‌കൂള്‍ ഓണര്‍ മനോജ് ഗൗരി, ശങ്കര ഡ്രൈവിംഗ് സ്‌കൂള്‍ ഓണര്‍ അനില്‍ എന്നിവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി.

Exit mobile version