അന്തിക്കാട് കൂട്ടുകാര്‍ക്കൊപ്പം കുളത്തില്‍ കുളിക്കാനിറങ്ങിയ പ്ലസ് വണ്‍ വിദ്യാര്‍ഥി മുങ്ങിമരിച്ചു

പഴുവില്‍ കണ്ണമ്പുഴ ജോയിയുടെ മകന്‍ ആല്‍വിന്‍ (16) ആണ് മരിച്ചത്.

തൃശ്ശൂര്‍: അന്തിക്കാട് വാക്കരയില്‍ കൂട്ടുകാര്‍ക്കൊപ്പം കുളത്തില്‍ കുളിക്കാനിറങ്ങിയ പ്ലസ് വണ്‍ വിദ്യാര്‍ഥി മുങ്ങിമരിച്ചു. പഴുവില്‍ കണ്ണമ്പുഴ ജോയിയുടെ മകന്‍ ആല്‍വിന്‍ (16) ആണ് മരിച്ചത്.

ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം. മൂന്ന് കൂട്ടുകാര്‍ക്കൊപ്പം കുളത്തില്‍ കുളിക്കുന്നതിനെത്തിയതായിരുന്നു ആല്‍വിന്‍. നീന്താന്‍ ഉപയോഗിച്ച ട്യൂബ് മറിഞ്ഞ് വെള്ളത്തില്‍ മുങ്ങിപ്പോകുകയായിരുന്നു. കുട്ടികളുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ തിരച്ചില്‍ നടത്തിയെങ്കിലും വൈകിട്ടോടെയാണ് മൃതദേഹം കിട്ടിയത്.

Exit mobile version