ശിവരാത്രി, ആലുവയിലേക്ക് പ്രത്യേക ട്രെയിന്‍ സൗകര്യം

ആലുവ ശിവരാത്രിക്ക് പ്രത്യേക സർവ്വീസ് ഒരുക്കി റെയിൽവേ

കൊച്ചി: ആലുവ ശിവരാത്രിക്ക് പ്രത്യേക ട്രെയിന്‍ സര്‍വ്വീസ്. ശിവരാത്രി ദിനമായ മാര്‍ച്ച് എട്ടിന് വൈകീട്ടുള്ള 16325 നിലമ്പൂര്‍-കോട്ടയം എക്‌സ്പ്രസ്, മറ്റ് സ്റ്റോപ്പുകള്‍ക്കു പുറമേ മുള്ളൂര്‍ക്കര, ഒല്ലൂര്‍, നെല്ലായി, കൊരട്ടി എന്നിവിടങ്ങളില്‍ കൂടി നിര്‍ത്തും.

രാത്രിയിലത്തെ 06461 ഷൊര്‍ണൂര്‍-തൃശ്ശൂര്‍ എക്‌സ്പ്രസ് സ്‌പെഷ്യല്‍ ആലുവ വരെ ഓടും. രാത്രി 11.15-ന് തൃശ്ശൂര്‍ വിടുന്ന വണ്ടി എല്ലാ സ്റ്റേഷനുകളിലും നിര്‍ത്തിയ ശേഷം അര്‍ധരാത്രി 12.45-ന് ആലുവയില്‍ എത്തും.

പിറ്റേന്ന് രാവിലെ 5.15-ന് ആലുവയില്‍ നിന്നു പുറപ്പെടുന്ന 16609 തൃശ്ശൂര്‍-കണ്ണൂര്‍ എക്‌സ്പ്രസ് രാവിലെ 6.40-ന് തൃശ്ശൂരിലെത്തി പതിവുപോലെ കണ്ണൂരിലേക്ക് യാത്ര തുടരും.

Exit mobile version