‘ഫ്രീ ലെഫ്റ്റില്‍’ വഴി തടസപ്പെടുത്തി ബസ് നിര്‍ത്തി, ചോദ്യം ചെയ്ത സ്‌കൂട്ടര്‍ യാത്രക്കാരന് ബസ് ജീവനക്കാരുടെ ക്രൂരമര്‍ദ്ദനം, കേസ്

തൃശ്ശൂർ സ്വദേശി ജമാലിനാണ് മർദ്ദനമേറ്റത്.

കൊച്ചി: കൊച്ചിയില്‍ ഇരുചക്ര വാഹന യാത്രക്കാരനെ സ്വകാര്യ ബസ് ജീവനക്കാര്‍ മര്‍ദ്ദിച്ചു. സംഭവത്തില്‍ ആലുവ റൂട്ടില്‍ ഓടുന്ന ബുറാക് ബസ്സിലെ രണ്ട് ജീവനക്കാര്‍ക്കെതിരെ പോലീസ് കേസെടുത്തു. കളമശ്ശേരി സിഗ്‌നലില്‍ വഴി തടസ്സപ്പെടുത്തി ബസ് നിര്‍ത്തിയത് ചോദ്യം ചെയ്തതിനാണ് മര്‍ദ്ദനം.

സിഗ്‌നലിലെ ഫ്രീ ലെഫ്റ്റില്‍ ബസ് നിര്‍ത്തിയതോടെ പുറകിലുള്ള വാഹനങ്ങള്‍ക്ക് പോകാനായിരുന്നില്ല. ഇത് ചോദ്യം ചെയ്തതിനാണ് മര്‍ദ്ദനം. തൃശ്ശൂര്‍ സ്വദേശി ജമാലിനാണ് മര്‍ദ്ദനമേറ്റത്. മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.

ALSO READ ഭാര്യയ്ക്ക് ദാനം ചെയ്ത കിഡ്‌നി വിവാഹമോചന സമയത്ത് തിരികെ ചോദിച്ച് ഭര്‍ത്താവ്! തള്ളി കോടതി

പലതവണയായി ഇയാളെ ജീവനക്കാര്‍ മര്‍ദിക്കുന്നതാണ് ദൃശ്യത്തിലുള്ളത്. മുഖത്തടിക്കുന്നതും സ്‌കൂട്ടറില്‍ ഇടിക്കുന്നതും വെല്ലുവിളിക്കുന്നതുമെല്ലാം ദൃശ്യങ്ങളിലുണ്ട്. ജീവനക്കാരിലൊരാള്‍ കല്ലുകൊണ്ടും ജമാലിനെ മര്‍ദ്ദിച്ചു. നാട്ടുകാര്‍ ഇടപെട്ടതോടെയാണ് ബസ് ജീവനക്കാര്‍ പിന്‍വാങ്ങിയത്. ജമാലിന്റെ മര്‍ദനത്തില്‍ മുഖത്ത് ഉള്‍പ്പെടെ പരിക്കേറ്റിട്ടുണ്ട്.

Exit mobile version