ഇരുചക്രവാഹനം ഡിവൈഡറില്‍ ഇടിച്ച് അപകടം; കൊല്ലത്ത് യുവതിക്ക് ദാരുണാന്ത്യം

ഭര്‍ത്താവിനും കുട്ടികള്‍ക്കും ഒപ്പം പാരിപ്പള്ളി ക്ഷേത്രോത്സവം കണ്ട് മടങ്ങവെ ഇന്നലെ രാത്രി 11.30നാണ് അപകടം.

കൊല്ലം: കല്ലമ്പലം ദേശീയപാതയില്‍ ഇരുചക്രവാഹനം ഡിവൈഡറില്‍ ഇടിച്ച് നിയന്ത്രണം തെറ്റി അപകടം. സംഭവത്തില്‍ യുവതി മരിച്ചു. കല്ലമ്പലം മുല്ലമംഗലത്ത് വൈഗലാന്‍ഡില്‍ ശ്രീലക്ഷ്മിയാണ് (28) മരിച്ചത്. ഭര്‍ത്താവിനും കുട്ടികള്‍ക്കും ഒപ്പം പാരിപ്പള്ളി ക്ഷേത്രോത്സവം കണ്ട് മടങ്ങവെ ഇന്നലെ രാത്രി 11.30നാണ് അപകടം.

ദേശീയപാത വികസനത്തോടനുബന്ധിച്ച് താല്‍ക്കാലികമായി കെട്ടിയിരുന്ന ഡിവൈഡറില്‍ ഇടിച്ച് നിയന്ത്രണം തെറ്റിയാണ് വണ്ടി അപകടത്തില്‍പ്പെട്ടത്. ശ്രീലക്ഷ്മിയുടെ ഒന്നര വയസ്സും ആറു വയസ്സും പ്രായമുള്ള രണ്ടു കുട്ടികള്‍ക്കും അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്.

കഴുത്തില്‍ ഗുരുതരമായി പരിക്കേറ്റ ശ്രീലക്ഷ്മിയെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സ്ഥിരം അപകടമേഖലയിലാണ് അപകടമുണ്ടായിരിക്കുന്നത്.

Exit mobile version