പോളിന്റെ മരണം; ചികിത്സ കിട്ടിയില്ലെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

വയനാട് ജില്ലാ കളക്ടറും വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടും ആക്രമണത്തെകുറിച്ച് അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചു.

കോഴിക്കോട്: വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ മരിച്ച പോളിന് യഥാസമയം ചികിത്സ കിട്ടിയില്ലെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. വയനാട് ജില്ലാ കളക്ടറും വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടും ആക്രമണത്തെകുറിച്ച് അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചു.

കമ്മീഷന്‍ ആക്ടിങ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജുനാഥാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. അതേസമയം, ചികിത്സാപ്പിഴവെന്ന ആക്ഷേപത്തില്‍ വിശദീകരണവുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് രംഗത്തെത്തി. സാധ്യമായതെല്ലാം ചെയ്യാന്‍ ഡോക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

ALSO READ പോളിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ ധനസഹായം: ഭാര്യയ്ക്ക് ജോലി, മകളുടെ വിദ്യാഭ്യാസച്ചെലവും സര്‍ക്കാര്‍ വഹിയ്ക്കും

എല്ലാ ചികിത്സയും നല്‍കിയെന്നാണ് ഡോക്ടര്‍മാര്‍ വാക്കാല്‍ അറിയിച്ചത്. സംഭവത്തില്‍ റിപ്പോര്‍ട്ട് തേടും. റിപ്പോര്‍ട്ട് വന്നശേഷം പരിശോധിച്ച് തുടര്‍ നടപടിയെടുക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

Exit mobile version