വര്‍ക്കലയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി വീടിനുള്ളില്‍ തൂങ്ങി മരിച്ചു

ചാവടിമുക്കില്‍ പ്രിന്‍സിയുടെയും അനിലിന്റെയും മകള്‍ അഖിലയാണ് മരിച്ചത്.

തിരുവനന്തപുരം: വര്‍ക്കലയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി വീടിനുള്ളില്‍ തൂങ്ങിമരിച്ചു. ചാവടിമുക്കില്‍ പ്രിന്‍സിയുടെയും അനിലിന്റെയും മകള്‍ അഖിലയാണ് മരിച്ചത്.

കുട്ടിയെ വീട്ടില്‍ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം വര്‍ക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. അസ്വഭാവിക മരണത്തിന് അയിരൂര്‍ പോലീസ് കേസെടുത്തു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.

Exit mobile version