എക്‌സൈസ് സംഘത്തെ കണ്ടപ്പാടെ ഓടി; രക്ഷയില്ലാതെ പ്രതി ആറ്റില്‍ ചാടി, ഒപ്പം ചാടി ഉദ്യോഗസ്ഥനും! ‘നീ അല്ല അതിനപ്പുറത്തുള്ളവന്മാരെ പിടികൂടിയ ഞങ്ങളോടോ കളി’ എന്ന മാസ് ഡയലോഗും, സംഭവം ഇങ്ങനെ

മറുകര പിന്നിട്ട സുകുവിനെ സമീപത്തെ പുരയിടത്തില്‍ വച്ച് എക്‌സൈസ് ഓടിച്ചിട്ട് പിടികൂടിയത്.

ആര്യനാട്: എക്‌സൈസ് സംഘത്തെ കണ്ടപ്പാടെ ഓടിയ പ്രതിയെ സിനിമാ സ്റ്റൈലില്‍ പിടികൂടി എക്‌സൈസ് സംഘത്തില ഉദ്യോഗസ്ഥര്‍. ഓടി രക്ഷപ്പെടാനാവില്ലെന്ന് കണ്ടപ്പാടെ പ്രതി രണ്ടും കല്‍പ്പിച്ച് ആറ്റില്‍ ചാടുകയായിരുന്നു. പക്ഷേ അവിടം കൊണ്ടും ഉദ്യോഗസ്ഥര്‍ വിട്ടില്ല. അവര്‍ക്കൊപ്പം ചാടി നീന്തി കരയ്‌ക്കെത്തി ഉഠനെ പ്രതിയെ പിടികൂടുകയായിരുന്നു. മകനുള്‍പ്പെട്ട സംഘം എത്തി ഇന്‍സ്‌പെക്ടറെ ആക്രമിച്ചിട്ടും പ്രതിയെ രക്ഷപ്പെടുത്താന്‍ സാധിച്ചില്ല. ഇയാളെ കൊണ്ടേ പോകുവെന്ന ഉറച്ച നിലപാട് സംഘം സ്വീകരിക്കുകയായിരുന്നു. രാവിലെ 11ന് ആര്യനാടാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.

പരിശോധനയ്ക്ക് പോകുന്നതിനിടെ കാവല്‍പ്പുര ജംക്ഷനിലെത്തിയ ആര്യനാട് എക്‌സൈസ് സംഘത്തെ കണ്ട് വാറന്റ് കേസിലെ പ്രതി കോട്ടയ്ക്കകം കൊല്ലകുടി വിളാകത്ത് വീട്ടില്‍ സുകു(51)വാണ് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചം നടത്തിയും ഒടുവില്‍ എല്ലാം പാളി പിടിയിലായതും. മറുകര പിന്നിട്ട സുകുവിനെ സമീപത്തെ പുരയിടത്തില്‍ വച്ച് എക്‌സൈസ് ഓടിച്ചിട്ട് പിടികൂടിയത്. ഇതിനിടെ സുകുവിന്റെ മകന്‍ വിഷ്ണുവും സുഹ്യത്തുക്കളും സ്ഥലത്തെത്തി.

പിതാവിനെ കൊണ്ടുപോകാന്‍ കഴിയില്ലെന്ന് വിഷ്ണുവും വിടാന്‍ പറ്റില്ലെന്ന് എക്‌സൈസും നിലപാടെടുത്തു. ഇതോടെ വാക്കേറ്റവും തുടര്‍ന്ന് കൈയ്യാങ്കളിയുമായി. ഇതിനിടെ ഇന്‍സ്‌പെക്ടറെ വിഷ്ണുവും സുഹൃത്തും ചേര്‍ന്നു മര്‍ദിച്ചതായി എക്‌സൈസ് പറഞ്ഞു. ഒടുവില്‍ പോലീസ് സ്ഥലത്തെത്തി. പോലീസിന്റെ സഹായത്തോടെ സുകുവിനെ എക്‌സൈസ് കസ്റ്റഡിയിലെടുത്തു.

Exit mobile version