ലോക്കോ പൈലറ്റിന്റെ സമയോചിതമായ ഇടപെടല്‍, ട്രെയിനിനടിയിലേക്ക് വീണ 5 വയസുകാരി രക്ഷപ്പെട്ടു

അസി. ലോക്കോ പൈലറ്റ് ബഹളം കേട്ട് ഉടൻ ട്രെയിൻ നിർത്തി. തുടർന്ന് യാത്രക്കാർ ചേർന്ന് കുട്ടിയെ ട്രാക്കിൽനിന്നു പുറത്തെടുത്തു

തിരുവനന്തപുരം: മുത്തശ്ശിക്കും അമ്മയ്ക്കുമൊപ്പം തിരുവനന്തപുരത്തെക്ക് പോകാന്‍ എത്തിയ അഞ്ചുവയസുകാരി ട്രെയിനിന് മുന്നില്‍പ്പെട്ടു. സ്റ്റേഷനിലെ രണ്ടാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ നിര്‍ത്തിയിട്ടിരുന്ന ജനശതാബ്ദി എക്‌സ്പ്രസില്‍ ആണ് മൂവരും കയറുന്നത്. കയറിയ ശേഷമാണ് ട്രെയിന്‍ മാറിയതെന്ന് അറിയുന്നത്. ഇവര്‍ സാധാരണ ടിക്കറ്റാണ് എടുത്തിരുന്നത്.

അപ്പോഴേക്കും ട്രെയിന്‍ നീങ്ങി തുടങ്ങിയിരുന്നു. ഉടനെ എന്‍ജിനടുത്തുള്ള കോച്ചില്‍ നിന്ന് കുട്ടിയുടെ അമ്മ സുരക്ഷിതയായി കുട്ടിയുമായി പുറത്തിറങ്ങി. മുത്തശ്ശി കാല്‍ തെറ്റി പ്ലാറ്റ്‌ഫോ മില്‍ തലയടിച്ചു വീണു. ഇതിനിടയില്‍ കുട്ടി ട്രെയിനിന് അടിയില്‍പ്പെടുകയായിരുന്നു.

ALSO READ ചലച്ചിത്ര പുരസ്‌കാരത്തില്‍നിന്ന് ഇന്ദിരാഗാന്ധിയുടെ പേര് ഒഴിവാക്കിയതിന് പിന്നില്‍ പ്രിയദര്‍ശന്റെ ബുദ്ധി: കുറ്റപ്പെടുത്തി കെടി ജലീല്‍

എന്‍ജിന്റെ വാതിലിനരികില്‍ നില്‍ക്കുകയായിരുന്ന അസി. ലോക്കോ പൈലറ്റ് ബഹളം കേട്ട് ഉടന്‍ ട്രെയിന്‍ നിര്‍ത്തി. തുടര്‍ന്ന് യാത്രക്കാര്‍ ചേര്‍ന്ന് കുട്ടിയെ ട്രാക്കില്‍നിന്നു പുറത്തെടുത്തു. മുത്തശ്ശിയുടെ തലക്ക് പരുക്കുണ്ട്. സംഭവത്തെ തുടര്‍ന്ന് 10 മിനിറ്റോളം നിര്‍ത്തിയിട്ട ഇതേ ട്രെയിനില്‍ ഇവര്‍ക്കു തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യാന്‍ റെയില്‍വേ സൗകര്യമൊരുക്കി. പരുക്കേറ്റ മുത്തശ്ശി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി.

Exit mobile version