തൃപ്പൂണിത്തുറ സ്‌ഫോടനം; നഷ്ടപരിഹാരം വേണമെന്ന് വീട്ടുടമകള്‍, ഉത്തരവാദിത്വം ക്ഷേത്ര കമ്മിറ്റിക്കെന്ന് കൗണ്‍സിലര്‍മാര്‍

സ്‌ഫോടനത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം പുതിയകാവ് ക്ഷേത്രകമ്മറ്റിക്കെന്ന് തൃപ്പൂണിത്തുറ നഗരസഭ കൗന്‍സിലര്‍മാര്‍ അറിയിച്ചു.

കൊച്ചി: തൃപ്പൂണിത്തുറ സ്‌ഫോടനത്തില്‍ നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ പറ്റിയെന്ന് റിപ്പോര്‍ട്ട്. സ്‌ഫോടനത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം പുതിയകാവ് ക്ഷേത്രകമ്മറ്റിക്കെന്ന് തൃപ്പൂണിത്തുറ നഗരസഭ കൗന്‍സിലര്‍മാര്‍ അറിയിച്ചു. വീട് തകര്‍ന്നവര്‍ക്കും മറ്റും ക്ഷേത്രകമ്മറ്റി നഷ്ടപരിഹാരം നല്‍കണം. സ്‌ഫോടനത്തില്‍ 8 വീടുകള്‍ പൂര്‍ണമായും തകര്‍ന്ന അവസ്ഥയിലാണ്. 40 വീടുകള്‍ക്ക് ബലക്ഷയമുണ്ടായി. എല്ലാം പഴയപടിയാകാന്‍ കോടികള്‍ ചെലവ് വരും.

വീടുകള്‍ക്ക് കേടുപാടുകള്‍ പറ്റിയ വീട്ടുടമസ്ഥര്‍ക്ക് ഇന്നും റജിസ്റ്റര്‍ ചെയ്യാന്‍ സംവിധാനമൊരുക്കിയിട്ടുണ്ട്. അതേസമയം കേസന്വേഷണം ഊര്‍ജിതമായി പുരോഗമിക്കുന്നുവെന്നാണ് പൊലീസിന്റെ വിശദീകരണം. അറസ്റ്റിലായ ഉല്‍സവക്കമ്മിറ്റി ഭാരവാഹികളായ സതീശന്‍, ശശികുമാര്‍, കരാര്‍ ജോലിക്കാരായ വിനീത്, വിനോദ് എന്നിവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

അതേസമയം, സ്‌ഫോടനത്തിന്റെ ഉത്തരവാദികള്‍ നഷ്ടപരിഹാരം നല്‍ഷണമെന്നാണ് വീട് തകര്‍ന്നവര്‍ ആവശ്യപ്പെടുന്നത്. ഒന്നരകിലോമീറ്ററോളം വ്യാപ്തിയില്‍ നടന്ന ഉഗ്രസ്‌ഫോടനത്തില്‍ ഒരു ഭാഗത്ത് മനുഷ്യജീവനുകള്‍ നഷ്ടപ്പെട്ടു.

ALSO READ കാട്ടാന മണ്ണുണ്ടി വനമേഖലയിലെന്ന് സിഗ്‌നല്‍, ‘ഓപ്പറേഷന്‍ ബേലൂര്‍ മഖ്‌ന’ നാലാംദിവസത്തില്‍, മയക്കുവെടി വെച്ച് മുത്തങ്ങ ക്യാമ്പിലേക്ക് മാറ്റും

വീട് നഷ്ടമായവരെ പുതിയകാവിലെ ഓഡിറ്റോറിയത്തിലേക്ക് മാറ്റി. ദുരിതാശ്വാസക്യാമ്പിന് സമാനമായ കാഴ്ച. രാത്രി ക്യാമ്പില്‍ കിടന്ന് ഉറങ്ങാന്‍ സാധിക്കാത്തവരെയും ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ള പ്രായമായവരേയും ബന്ധുവീടുകളിലേക്കും മറ്റും മാറ്റി.

Exit mobile version