വയനാട്ടില്‍ വനംവകുപ്പ് വാച്ചര്‍ക്ക് നേരെ വന്യജീവി ആക്രമണം

വയനാട് തോല്‍പ്പെട്ടി വന്യജീവി സങ്കേതത്തിന്റെ പരിധിയിലാണ് സംഭവം.

വയനാട്: മാനന്തവാടിയില്‍ വനംവാച്ചര്‍ക്കുനേരെ വന്യജീവിയുടെ ആക്രമണം. വയനാട് തോല്‍പ്പെട്ടി വന്യജീവി സങ്കേതത്തിന്റെ പരിധിയിലാണ് സംഭവം. വനംവകുപ്പിലെ താത്കാലിക വനംവാച്ചര്‍ വെങ്കിട്ട ദാസിനെയാണ് വന്യജീവി ആക്രമിച്ചത്.

പുലിയാണ് വനംവാച്ചരെ ആക്രമിച്ചതെന്നാണ് സംശയിക്കുന്നത്. ഇന്നലെ രാത്രി എട്ടേ മുക്കാലോടെ തോല്‍പ്പെട്ടി വന്യജീവി സങ്കേത്തിന്റെ പരിധിയിലുള്ള അരണപ്പാറ ഭാഗത്ത് വച്ചാണ് ആക്രമണം ഉണ്ടായത്.

ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ വെങ്കിട്ട ദാസിനെ മാനന്തവാടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രിയായതിനാല്‍ തന്നെ പുലിയോ കടുവയോ അതോ മറ്റേതെങ്കിലും വന്യജീവിയാണോ ആക്രമിച്ചതെന്ന് സ്ഥിരീകരിക്കാനായിട്ടില്ല.

Exit mobile version