‘ബിസിനസ് കണ്‍സള്‍ട്ടേഷന്‍ ആവശ്യത്തിനായി നല്‍കിയ 5 ലക്ഷം തിരികെ നല്‍കിയില്ല’; അഡ്വ. ആളൂരിനെതിരെ പുതിയ പരാതി

ബിസിനസ് കണ്‍സള്‍ട്ടേഷന്‍ ആവശ്യത്തിനായി നല്‍കിയ അഞ്ച് ലക്ഷം രൂപ തിരിച്ച് നല്‍കിയില്ലെന്നാണ് യുവതിയുടെ പരാതി.

കൊച്ചി: അഡ്വക്കേറ്റ് ബി എ ആളൂരിനെതിരെ പുതിയ പരാതി. സ്ത്രീത്വത്തെ അപമാനിച്ച കേസിന് പിന്നാലെയാണ് വീണ്ടും പരാതി ഉയര്‍ന്നിരിക്കുന്നത്. എറണാകുളം സ്വദേശിനിയായ യുവതിയാണ് ആളൂരിനെതിരെ പുതിയ പരാതി നല്‍കിയത്. ബിസിനസ് കണ്‍സള്‍ട്ടേഷന്‍ ആവശ്യത്തിനായി നല്‍കിയ അഞ്ച് ലക്ഷം രൂപ തിരിച്ച് നല്‍കിയില്ലെന്നാണ് യുവതിയുടെ പരാതി.

ബിസിനസ് നിര്‍ത്തിയെന്നും പണം തിരിച്ച് നല്‍കണമെന്നും ആവശ്യപ്പെട്ടപ്പോള്‍ തന്നില്ലെന്നാണ് പരാതി. പണം തിരിച്ച് ചോദിച്ചപ്പോള്‍ ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു.
ALSO READ ‘തെറ്റ് പറ്റിപ്പോയി! വിരാട് കോഹ്‌ലി വീണ്ടും അച്ഛനാകാൻ പോകുന്നെന്ന് പറഞ്ഞത് സത്യമല്ല!’; വാക്കുകൾ തിരിച്ചെടുത്ത് ഡിവില്ലിയേഴ്‌സ്

അതേസമയം, ഇതില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ആളൂര്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഭൂമി കേസില്‍ നിയമ സഹായം തേടിയെത്തിയ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ കഴിഞ്ഞ ദിവസം അഡ്വ ബി എ ആളൂരിനെതിരെ പോലീസ് കേസെടുത്തിരുന്നു.

Exit mobile version