എയര്‍പോര്‍ട്ടില്‍ ജോലി വാഗ്ദാനം, 10 പേരില്‍ നിന്നായി ലക്ഷങ്ങള്‍ തട്ടിയ യുവാവ് തൃശ്ശൂരില്‍ പിടിയില്‍

ണം നഷ്ടമായ യുവാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്.

കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് 10 പേരില്‍നിന്നായി 10 ലക്ഷം രൂപ തട്ടിയ യുവാവ് പിടിയില്‍. എടക്കളത്തൂര്‍ സ്വദേശിയായ പ്രബിന്‍( 34) ആണ് കുന്നംകുളം പോലീസിന്റെ പിടിയിലായത്. പണം നഷ്ടമായ യുവാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്.

വാളയാറില്‍ ജോലി ചെയ്യുന്ന വനം വകുപ്പ് ജീവനക്കാരനാണെന്ന് പറഞ്ഞായിരുന്നു ഇയാള്‍ ഉദ്യോഗാര്‍ത്ഥികളെ സമീപിച്ചിരുന്നത്. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ജോലി വാങ്ങി നല്‍കാമെന്നായിരുന്നു പ്രബിന്റെ വാഗ്ദാനം. ഈ പേരില്‍ 10 പേരില്‍ നിന്നായി 60,000 രൂപ മുതല്‍ ഒന്നര ലക്ഷം വരെ വാങ്ങി. ഇടനിലക്കാരായ രണ്ട് പേരുടെ സഹായത്തോടെയായിരുന്നു പണം വാങ്ങിയത്. ഏകദേശ പത്ത് ലക്ഷം രൂപയോളം പ്രബിന്‍ ഇങ്ങനെ തട്ടിയെടുത്തെന്നാണ് പോലീസ് കണ്ടെത്തല്‍.

ALSO READ വീട്ടില്‍ പാല് വാങ്ങാന്‍ എത്തുന്ന നാല് വയസ്സുകാരിയെ പല തവണ പീഡിപ്പിച്ചു, 68കാരന് 32 വര്‍ഷം കഠിനതടവും പിഴയും

വിശ്വാസ്യത ഉറപ്പിക്കാനായി തൃശ്ശൂര്‍ കളക്ടറേറ്റ് പരിസരത്തുവെച്ചായിരുന്നു പണം വാങ്ങല്‍. എയര്‍ ഇന്ത്യയുടെ പേരിലുള്ള വ്യാജ ഡോക്യുമെന്റുകളും പ്രബിന്‍ ഇതിനായി നിര്‍മിച്ചിരുന്നു. പറഞ്ഞ സമയം കഴിഞ്ഞിട്ടും ജോലി കിട്ടാതെ വന്നതോടെയാണ് ഉദ്യോഗാര്‍ത്ഥികള്‍ പരാതിയുമായി കുന്നംകുളം പോലീസിനെ സമീപിച്ചത്. അന്വേഷണത്തിനൊടുവില്‍ എസ് എച്ച് ഒ യു.കെ. ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഒടുവില്‍ പ്രബിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Exit mobile version