പമ്പാനദിയില്‍ 3 പേര്‍ ഒഴുക്കില്‍ പെട്ടു; ഒരാളുടെ മൃതദേഹം കിട്ടി, രണ്ട് പേര്‍ക്കായി തെരച്ചില്‍

കുളിക്കാന്‍ എത്തിയ അനില്‍കുമാര്‍, നിരജ്ഞന, ഗൗതം എന്നിവരാണ് ഒഴുക്കില്‍ പെട്ടത്.

പത്തനംതിട്ട: പമ്പാ നദിയില്‍ കുളിക്കാനിറങ്ങിയ മൂന്ന് പേര്‍ ഒഴുക്കില്‍പെട്ടു. ഇവരില്‍ ഒരാളുടെ മൃതദേഹം കണ്ടെടുത്തു. കുളിക്കാന്‍ എത്തിയ അനില്‍കുമാര്‍, നിരജ്ഞന, ഗൗതം എന്നിവരാണ് ഒഴുക്കില്‍ പെട്ടത്.

അനില്‍കുമാറും മകള്‍ നിരജ്ഞനയും സഹോദരീപുത്രന്‍ ഗൗതം എന്നിവരാണ് ഒഴുക്കില്‍പെട്ട് കാണാതായിരിക്കുന്നത്. ഇതില്‍ ഗൗതമിന്റെ മൃതദേഹമാണ് കിട്ടിയത്. അനില്‍കുമാറിനും മകള്‍ക്കുമായി തെരച്ചില്‍ തുടരുകയാണ്.

Exit mobile version