തലശ്ശേരിയില്‍ വീട് നിര്‍മ്മാണത്തിനിടെ കോണ്‍ക്രീറ്റ് ബീം തകര്‍ന്നു വീണു; യുവാവിന് ദാരുണാന്ത്യം

പശ്ചിമബംഗാള്‍ സ്വദേശി സിക്കന്ദര്‍ (45) ആണ് മരിച്ചത്.

കണ്ണൂര്‍: വീട് നിര്‍മ്മാണത്തിനിടെ ഉണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. തലശേരിയിലാണ് അപകടം ഉണ്ടായത്. അപകടത്തില്‍ പശ്ചിമബംഗാള്‍ സ്വദേശി സിക്കന്ദര്‍ (45) ആണ് മരിച്ചത്. തലശ്ശേരി മാടപ്പീടികയില്‍ സ്വകാര്യ വ്യക്തിക്ക് വേണ്ടി നിര്‍മ്മിച്ചുകൊണ്ടിരുന്ന വീട്ടിലാണ് അപകടം ഉണ്ടായത്.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സിക്കന്ദറിനെ ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം പശ്ചിമ ബംഗാളിലേക്ക് കൊണ്ടുപോകും.

Exit mobile version