ജോലി സമയം കഴിഞ്ഞുള്ള ഓഫീസ് കോളുകള്‍ ബുദ്ധിമുട്ടിക്കുന്നുണ്ടോ? ഇത്തരം കോളുകള്‍ അവഗണിക്കാനുള്ള ബില്‍ പാര്‍ലമെന്റില്‍

എന്‍സിപിഎംപി സുപ്രിയ സുലേയാണ് ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്

ന്യൂഡല്‍ഹി: ഓഫീസ് സമയം കഴിഞ്ഞ് ഓഫീസ് കോള്‍ അവഗണിക്കാനുള്ള അവകാശം തൊഴിലാളികള്‍ക്ക് നല്‍കുന്ന സ്വകാര്യ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. തൊഴിലാളിയുടെ സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും വ്യക്തിപരവും പ്രൊഫഷണല്‍ ജീവിതവും തമ്മിലുള്ള പിരിമുറുക്കം ലഘൂകരിക്കുക എന്നിവയാണ് ദി റൈറ്റ് റ്റു ഡിസ്‌കണക്റ്റ് ബില്ലിന്റെ ലക്ഷ്യം.

എന്‍സിപിഎംപി സുപ്രിയ സുലേയാണ് ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. 10ലധികം ആളുകളുള്ള സ്ഥാപനങ്ങള്‍ അംഗങ്ങളുമായി ആലോചിച്ച് ക്ഷേമ സമിതി ആരംഭിക്കാനും ബില്ലില്‍ നിര്‍ദ്ദേശമുണ്ട്. ജോലിക്കാരെ ഡിജിറ്റല്‍ അന്തരീക്ഷത്തില്‍ നിന്നും സ്വതന്ത്രരാക്കി ചുറ്റുപാടുമായി ഇടപഴകാന്‍ പ്രാപ്തരാക്കുന്ന തരത്തില്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കൗണ്‍സിലിങ് സെന്ററുകള്‍, ഡിജിറ്റല്‍ ഡീട്ടോക്സ് സെന്ററുകള്‍ എന്നിവ സ്ഥാപിക്കാനും ബില്ലില്‍ നിര്‍ദ്ദേശമുണ്ട്.

Exit mobile version