മലപ്പുറത്ത് കളിച്ചുകൊണ്ടിരിക്കെ രണ്ട് വയസുകാരന്‍ കുളത്തില്‍ വീണ് മരിച്ചു

തെരച്ചിലിനിടെയാണ് മൃതദേഹം കുളത്തിൽ കണ്ടെത്തിയത്.

മലപ്പുറം: പരപ്പങ്ങാടിയില്‍ കുളത്തില്‍ വീണ് രണ്ട് വയസുകാരന്‍ മരിച്ചു. കൊടപ്പാളി സ്വദേശി നിസാറിന്റെ മകന്‍ മുഹമ്മദ് നാക്കിബ് ആണ് മരിച്ചത്. കളിച്ചുകൊണ്ടിരിക്കെ കുട്ടിയെ കാണാതാവുകയായിരുന്നു. കുട്ടിക്ക് വേണ്ടിയുള്ള തെരച്ചിലിനിടെയാണ് മൃതദേഹം കുളത്തില്‍ കണ്ടെത്തുകയായിരുന്നു.

Exit mobile version