പ്രധാനമന്ത്രി കേരളത്തില്‍! തൃശൂര്‍ തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും; കര്‍ശന സുരക്ഷാ പരിശോധന

മോഡിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് തൃപ്രയാര്‍ ക്ഷേത്രത്തില്‍ പോലീസ് ഇന്ന് സുരക്ഷ പരിശോധന നടത്തും.

തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോഡി വീണ്ടും കേരളത്തില്‍. നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് പ്രധാനമന്ത്രിയെത്തുന്നത്. ഗുരുവായൂരില്‍ വെച്ചാണ് വിവാഹം.

തൃശൂരില്‍ എത്തുന്ന മോഡി തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയേക്കും. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്ന് റോഡ് മാര്‍ഗമാണ് തൃപ്രയാറിലേക്ക് എത്തുന്നത്. മോഡിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് തൃപ്രയാര്‍ ക്ഷേത്രത്തില്‍ പോലീസ് ഇന്ന് സുരക്ഷ പരിശോധന നടത്തും.

അതേസമയം, കൊച്ചിയില്‍ ഉള്‍പ്പെടെ രണ്ടു ദിവസത്തെ പരിപാടികളിലാണ് മോഡി പങ്കെടുക്കുക. ചൊവ്വാഴ്ചയും ബുധനാഴ്ചയുമാണ് അദ്ദേഹം കേരളത്തിലുണ്ടാകുക. ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് കൊച്ചിയില്‍ റോഡ് ഷോയില്‍ മോഡി പങ്കെടുക്കും.

Exit mobile version