കൊടുവള്ളിയില്‍ ഉണ്ടായ വാഹനാപകടം; അപകടം കാറില്‍ തട്ടിയല്ല, പിക്കപ്പ് വാനിടിച്ച്, ഡ്രൈവര്‍ക്കെതിരെ കേസ്

കെഎംസിടി കോളജ് വിദ്യാർത്ഥിനി ഫാത്തിമ മിൻസിയയാണ് ചികിത്സയിലിരിക്കെ മരിച്ചത്.

കോഴിക്കോട്: കൊടുവള്ളി ഇന്നലെ രാവിലെയുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ പിക്കപ്പ് ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു. അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അന്വേഷണത്തില്‍ വ്യക്തമായതോടെയാണ് പിക്കപ്പ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തത്.

നേരെത്തെ കാര്‍ ഇടിച്ചാണ് അപകടം സംഭവിച്ചെന്ന രീതിയിലായിരുന്നു വിവരം. എന്നാല്‍ സമീപത്തെ കെട്ടിടത്തിലെ സിസിടിവി ദൃശ്യങ്ങളില്‍ പരിശോധിച്ചതില്‍ നിന്ന് ഒരു പിക്കപ്പിന്റെ മുന്‍വശം തട്ടിയാണ് സ്‌കൂട്ടര്‍ ബസിന് മുന്നിലേക്ക് വീണതെന്ന് വ്യക്തമാവുകയായിരുന്നു.

കൊടുവള്ളി പെരിയാംതോട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള അഡ്മാസ് എന്ന് പേരെഴുതിയ ഏയ്‌സ് പിക്കപ്പ് വാനാണ് സ്‌കൂട്ടറിനെ ഇടിച്ചത്.അപകട ശേഷം നിര്‍ത്താതെ പോയ വാഹനം ഉടന്‍ കസ്റ്റഡിയില്‍ എടുക്കും .പിക്കപ്പ് ഡ്രൈവര്‍ക്കെതിരെ 304 എ വകുപ്പ് പ്രകാരമാണ് കൊടുവള്ളി പൊലീസ് കേസെടുത്തത്.

കെഎംസിടി കോളേജ് വിദ്യാര്‍ത്ഥിനി ഫാത്തിമ മിന്‍സിയയാണ് മരിച്ചത്. ഒപ്പം സഞ്ചരിച്ചിരുന്ന സുഹൃത്ത് ഫിദ ഫര്‍സാന പരിക്കേറ്റ് ചികിത്സയിലാണ്.

Exit mobile version