കാറില്‍ തട്ടി സ്‌കൂട്ടര്‍ ബസിന് മുന്നിലേക്ക് മറിഞ്ഞു; പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു

കെഎംസിടി കോളേജ് വിദ്യാര്‍ത്ഥിനിയാണ് മിന്‍സിയ.

കോഴിക്കോട്: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കോളേജ് വിദ്യാര്‍ത്ഥിനി മരിച്ചു. താമരശ്ശേരി ചുങ്കം സ്വദേശിയായിരുന്ന ഫാത്തിമ മിന്‍സിയയാണ് മരിച്ചത്. കെഎംസിടി കോളേജ് വിദ്യാര്‍ത്ഥിനിയാണ് മിന്‍സിയ. കൂടെയുണ്ടായിരുന്ന പൂനൂര്‍ സ്വദേശി ഫിദ ഫര്‍സാന പരിക്കേറ്റ് ചികിത്സയിലാണ്.

ഇന്നലെ രാവിലെ കൊടുവള്ളി മാനിപുരത്ത് വച്ചായിരുന്നു അപകടം ഉണ്ടായത്. എതിര്‍ ദിശയിലെത്തിയ കാറില്‍ തട്ടി വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ സ്വകാര്യ ബസിന് മുന്നിലേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഫാത്തിമ മിന്‍സിയയെയും ഫിദ ഫര്‍സാനയെയും ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

ALSO READ വായ്പയെടുത്ത് കൃത്യമായി അടച്ചതിന് പ്രധാനമന്ത്രിയുടെ പ്രശംസ! മഞ്ചേരിയിലെ കദിയയ്ക്കും ഭർത്താവിനും റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിലേക്ക് ക്ഷണം

എന്നാല്‍ ഓമശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് ഫാത്തിമ മിന്‍സിയ മരിച്ചത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറും.

Exit mobile version