കോഴിക്കോട് നേപ്പാള്‍ സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി

നേപ്പാള്‍ ബൂത്തിപൂര്‍ ജില്ലയിലെ നാഥ് (53)നെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കോഴിക്കോട്: നേപ്പാള്‍ സ്വദേശിയെ കോഴിക്കോട് വടകരയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വടകര ഓര്‍ക്കാട്ടേരി ടൗണില്‍ കെട്ടിടത്തിന് മുകളിലാണ് നേപ്പാള്‍ ബൂത്തിപൂര്‍ ജില്ലയിലെ നാഥ് (53)നെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. ഏറെ കാലമായി ഇയാള്‍ ഓര്‍ക്കാട്ടേരിയിലും പരിസരത്തും താമസിച്ച് വരികയായിരുന്നു.

സംഭവത്തെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കുകയാണ്. സ്ഥലത്തെ ഫോറന്‍സിക് പരിശോധനകള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റും.

Exit mobile version