ആലപ്പാട് കരിമണല്‍ ഖനനം; റവന്യൂ വകുപ്പിന്റെ പരിശോധന

റവന്യു വകുപ്പിന്റെ പരിശോധന റിപ്പോര്‍ട്ട് ഉടന്‍ ജില്ലാ കളക്ടര്‍ക്ക് കൈമാറും

കൊല്ലം: ഐആര്‍ഇ എന്ന കമ്പിനി വര്‍ഷങ്ങളായി തുടരുന്ന കരിമണല്‍ ഖനനത്തിനെതിരെ ആലപ്പാട് നിവാസികള്‍ നടത്തുന്ന അനിശ്ചിതകാല റിലേസമരം രണ്ടുമാസം പിന്നിട്ടു. പാരിസ്ഥിതിക ലോല പ്രദേശങ്ങളില്‍ അനുമതി ഇല്ലാതെ ഖനനം നടക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ കരിമണല്‍ ഖനന പ്രദേശങ്ങളില്‍ റവന്യൂ വകുപ്പിന്റെ പരിശോധന നടത്തും.

റവന്യു വകുപ്പിന്റെ പരിശോധന റിപ്പോര്‍ട്ട് ഉടന്‍ ജില്ലാ കളക്ടര്‍ക്ക് കൈമാറും. ഒരോ ദിവസം കഴിയുമ്പോഴും ജനകീയ സമരത്തിന് പിന്തുണയേറിവരിക്കുകയാണ്. പൃഥ്വിരാജ് സുകുമാരന്‍, ജോസഫ് അന്നക്കുക്കുട്ടി ജോസ് എന്നിങ്ങനെ നിരവധി പേര്‍ സമരത്തിന് ഐക്യദാര്‍ഢ്യവുമായി മുന്നോട്ട് വന്നു.

Exit mobile version